ചേളാരി പീഡനം; പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ

മലപ്പുറം ചേളാരിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അച്ഛന്റേയും അമ്മയുടേയും അറിവോടെയായിരുന്നു പീഡനമെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

ചേളാരി സ്വദേശികളായ അഷ്‌റഫ്, ഷൈജു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അഞ്ചാം ക്ലാസ് മുതൽ പീഡനം നേരിടുന്നുവെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതരോട് വ്യക്തമാക്കിയത്. പലഘട്ടങ്ങളിലായി മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സ്‌കൂൾ അധികൃതരുടേയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ഇടപെടൽ വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Read Also: മലപ്പുറത്ത് 12 വയസുകാരിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top