Advertisement

‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’; ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കി ഹൗഡി മോദി

September 23, 2019
Google News 1 minute Read

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കി ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കൻ പ്രസിഡന്റ് ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണവും ട്രംപ് സ്വീകരിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ അമ്പതിനായിരത്തൊളം പേരാണ് പങ്കെടുത്തത്.

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം ഒരു വിദേശ രാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ടെക്‌സസിലെ ഇന്ത്യൻ ഫോറം മോദിക്കായി കാത്ത് വച്ചിരുന്നത് . ‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി. മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ ആവേശം വിതറി.

സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകട്ടെ എന്ന് മോദി ആശംസിച്ചു. ‘അടുത്ത തവണയും ട്രംപ്’ എന്ന വാചകം മോദി ആവർത്തിച്ചത് സദസ്സ് എറ്റ് ചൊല്ലി. ഇന്ത്യയിലേക്കു കുടുംബസമേതം വരാൻ ട്രമ്പിനെ നരേന്ദ്രമോദി ക്ഷണിക്കുന്നു.

അതിഥിയായി ഏതാനും മിനിറ്റുകൾ മാത്രം ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം ആണ് വേദിയിൽ ചിലവിട്ടത്. നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് ഡോണൾ്ഡ് ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്ത്തി ക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. ഇന്ത്യ സന്ദർശിയ്ക്കാനുള്ള ക്ഷണം ട്രമ്പ് സ്വീകരിച്ചു.

വർണാഭമായ സാംസ്‌കാരിക പരിപാടികൾ ഹൌഡി മോദി ചടങ്ങിന് മാറ്റ് കൂട്ടി. അരലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ‘ഹൗഡി മോദി’ സംഗമത്തിനായ് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലെയ്ക്ക് ഒഴുകി എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here