ഈ മാസം 26, 27 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റി

SBI cut short cash withdrawal limit

ഈ മാസം 26, 27 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റി. പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റാൻ തീരുമാനിച്ചത്.

സെപ്തംബർ പന്ത്രണ്ടിനാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിലെ നാല് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശബളപരിഷ്‌കരണം, പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമായി നിജപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top