കാറിലിരുന്ന ഡ്രൈ ഷാമ്പൂ പൊട്ടിത്തെറിച്ചു; കാറിന്റെ മേൽക്കൂര തകർന്നു

കാറിലിരുന്ന ഡ്രൈ ഷാമ്പൂ പൊട്ടിത്തെറിച്ച് കാറിന്റെ മേൽക്കൂര തകർന്നു. മിസൂരിയിലാണ് സംഭവം. ക്രിസ്റ്റീൻ ഡെബ്രെഷ് എന്ന 19 കാരിയുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു സ്വന്തമായ വാഹനം. പലപ്പോഴായി സ്വരൂപിച്ച പണം കൊണ്ടാണ് ഹോണ്ട സിവിക്ക് ക്രിസ്റ്റീൻ സ്വന്തമാക്കുന്നത്. എന്നാൽ ഒരു ഡ്രൈ ഷാംപൂ തന്റെ സ്വപ്നത്തെ തകർത്ത് കളയുമെന്ന് ക്രിസ്റ്റീൻ വിചാരിച്ചില്ല.

പലപ്പോഴും പെൺകുട്ടികളുടെ ബാഗിൽ കാണുന്ന ഒരു വസ്തുവാണ് പെർഫ്യൂം, ലിപ് സ്റ്റിക്ക്, ഡ്രൈ ഷാംപു എന്നിവ. വാൾമാർട്ടിൽ നിന്നും വാങ്ങിയ ഡ്രൈ ഷാമ്പുവാണ് ക്രിസ്റ്റീനിന്റെ കാറിലിരുന്ന് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ കാറിന്റെ മേൽക്കൂര തകർന്നുപോയി. അപകട സമയത്ത് ക്രിസ്റ്റീൻ കാറിൽ ഇല്ലാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.

തലയിലെ അമിത എണ്ണമയം വലിച്ചെടുക്കുക എന്നതാണ് ഡ്രൈ ഷാമ്പുവിന്റെ ഉപയോഗം. അതുകൊണ്ട് തന്നെ ഇതിനായി ആൽക്കഹോൾ, കോർൺ സ്റ്റാർച്ച് എന്നിവ ഡ്രൈ ഷാമ്പുവിൽ അടങ്ങിയിരിക്കും. മാത്രമല്ല ലൈറ്ററിൽ അടങ്ങിയിരിക്കുന്ന പ്രൊപ്പെയ്ൻ ബൂട്ടെയ്ൻ എന്നിവയും ഡ്രൈ ഷാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top