Advertisement

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

September 24, 2019
Google News 0 minutes Read

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ഒക്ടോബർ 10 വരെ പൊളിക്കരുതെന്നാണ് നിർദേശം. അന്വേഷണത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടു.

പെരുമ്പാവൂർ സ്വദേശി വർഗീസ് ചെറിയാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വ്യക്തമായ പരിശോധന നടത്താതെയാണ് പാലം പൊളിക്കാൻ തീരുമാനമെടുത്തതെന്നും ഇതിനായി സർക്കാർ പരിഗണിച്ച റിപ്പോർട്ടുകൾ അപര്യാപ്തമാണെന്നുമുള്ള ഹർജിയിലെ ആക്ഷേപം കണക്കിലെടുത്താണ് നടപടി. വിഷയത്തിൽ ഒക്ടോബർ 10നകം വിശദീകരണം നൽകണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു.

അതേസമയം അഴിമതിക്കേസിൽ അന്വേഷണത്തെ തടസപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാനും കോടതി വിജിലൻസിനോട് നിർദേശിച്ചു. പാലത്തിന്റെ ഗുണനിലവാരം അറിയാൻ ലാബ് റിപ്പോർട്ട് പരിശോധിക്കേണ്ടതുണ്ടെന്നും അനുബന്ധ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനും കോടതി പറഞ്ഞു. ഇതിനിടെ കേസിൽ ടി ഒ സൂരജിനെ ചോദ്യം ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകി. നാളെ രാവിലെ 10 മുതൽ 1 മണി വരെ മൂവാറ്റുപുഴ സബ് ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here