Advertisement

പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന പുരോഗമിക്കുന്നു

February 27, 2021
Google News 1 minute Read

പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന പുരോഗമിക്കുന്നു. പാലാരിവട്ടം പാലം പണി പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. 72 മണിക്കൂർ ആയിരിക്കും ഭാരപരിശോധന നീണ്ടു നിൽക്കുക.

പാലത്തിന് ഏതെങ്കിലും തരത്തിൽ ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാൻ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ പാലം തുറന്നുകൊടുക്കാനാവൂ. നിലവിൽ 95 ശതമാനം പണിയും പൂർത്തിയായ പാലം മാർച്ച് അഞ്ചിന് കൈമാറും.

2020 സെപ്റ്റംബർ 28ന് ആരംഭിച്ച പുനർനിർമാണം 160 ദിവസം കൊണ്ടാണ് ഡിഎംആർസി യുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പൂർത്തിയാക്കിയത്. 18 കോടി 70 ലക്ഷം രൂപയാണ് പുനർനിർമാണത്തിനായി ചെലവഴിക്കേണ്ടി വന്നത്.

Story Highlights – palarivattom flyover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here