ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ?; വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്. എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ് പ്രസംഗിക്കുന്നത് കണ്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്നും സർക്കാർ വ്യക്തമാക്കി.

Story Highlights – VK Ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top