‘പാകിസ്താനെ അങ്ങനെ പറഞ്ഞത് ശരിയായില്ല’; ഹൗഡി മോഡിക്ക് പിന്നാലെ മോദിയെ വിമർശിച്ച് ട്രംപ്

ഹൗഡി മോഡിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ പാകിസ്താനെതിരെ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാൻ പാടില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇമ്രാൻ ഖാനുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് മോദിക്കെതിരെ തിരിഞ്ഞത്.
മോദി അങ്ങനെ പറയുമെന്ന് കരുതിയില്ലെന്നും ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഹൗഡി മോഡി പരിപാടിക്കു ശേഷം ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ കശ്മീർ വിഷയത്തിൽ ഇടപെടാമെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിൻ്റെ സാന്നിധ്യത്തിൽ, ഞായറാഴ്ച ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ മോദി പാകിസ്താനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന് പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ പരിപാടിക്കിടെ മോദി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here