ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് യോഗം ചേരും

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സാമുദായിക ഗ്രൂപ്പ് സമവാക്യങ്ങൾ മുൻനിർത്തിയാകും ചർച്ച. ഈഴവ സ്ഥാനാർത്ഥിയെ കോന്നിയിൽ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമാണ്. അരൂരിൽ ഷാനിമോൾ സ്ഥാനാർത്ഥിയായാൽ വട്ടിയൂർക്കാവ് മണ്ഡലം എ ഗ്രൂപ്പിന് വിട്ടു നൽകിയേക്കും.

വലിയ തർക്കങ്ങൾ നിലവിലില്ലെങ്കിലും സാമുദായിക ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിച്ച് തന്നെയാകും നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ രംഗത്തിറക്കുക. എ, ഐ
ഗ്രൂപ്പുകൾ തമ്മിൽ മണ്ഡലങ്ങൾ വെച്ചുമാറുന്നതും ആലോചനയിലുണ്ട്. ഈഴവ സമുദായത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎയായിരുന്നു അടൂർ പ്രകാശ്. കോന്നിയിൽ ഈഴവ സമുദായത്തിൽ നിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കി സാമുദായിക സമവാക്യം പാലിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. എന്നാൽ അത്തരത്തിലൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ നേതൃത്വത്തിനായിട്ടില്ല. അടൂർ പ്രകാശ് മുന്നോട്ടു വെക്കുന്ന റോബിൻ പീറ്ററെ ജില്ലാഘടകം അംഗീകരിക്കുന്നുമില്ല. നായർ ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഹിന്ദുസ്ഥാനാർത്ഥിയെ രംഗത്തിറക്കിയില്ലെങ്കിൽ അത് വട്ടിയൂർക്കാവിലുൾപ്പെടെ തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

അരൂരിൽ ഷാനിമോൾ ഉസ്മാന്റെ പേരിനാണ് മുൻതൂക്കം. അങ്ങനെയെങ്കിൽ ഒരുപക്ഷേ, വട്ടിയൂർക്കാവ് എ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. പി.സി വിഷ്ണുനാഥ്, തമ്പാനൂർ രവി എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പിന്റെ പരിഗണനയിൽ. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചേർന്ന് സ്ഥാനാർപ്പട്ടികയുടെ കരടിന് രൂപം നൽകും. ശേഷവും നേതൃയോഗവും മുന്നണി യോഗവും ചേരുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top