Advertisement

ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രിംകോടതി

September 24, 2019
Google News 0 minutes Read

ക്രിമിനൽ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്ഥാവര സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ക്രിമിനൽ നടപടിചട്ട പ്രകാരമാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ സ്വത്തുക്കൾ കണ്ടു കെട്ടുന്നത്. കേസുകളിലെ തൊണ്ടി മുതൽ അടക്കം പിടിച്ചെടുക്കുന്നതിന് തടസമില്ല. എന്നാൽ, പ്രതിയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടാൻ പൊലീസിന് അധികാരമില്ല. ഇതുസംബന്ധിച്ച ബോംബെ ഹൈക്കോടതി വിധിയും സുപ്രിംകോടതി ശരിവച്ചു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here