ത്രിപുര പിസിസി അധ്യക്ഷൻ രാജിവെച്ചു; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

ത്രിപുര പിസിസി അധ്യക്ഷൻ പ്രദ്യുത് ദേബ് ബർമൻ രാജിവെച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച ബർമനെ എഐസിസി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ബർമൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.

ത്രിപുരയിൽ ദേശീയ പൗരത്വ രജിസ്റ്റർ വേണമെന്ന് ആവശ്യപ്പെട്ട് പട്ടേൽ കന്യ ജാമതിയ സുപ്രിംകോടതിയിൽ റിറ്റ് പെറ്റീഷൻ നൽകിയപ്പോൾ പ്രദ്യുതും കക്ഷിയായിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം മുങ്ങിപ്പോയിരുന്നു. പിന്നീട് അസം പൗരത്വ രജിസ്റ്റർ ചർച്ചയായപ്പോഴാണ് വിഷയം വീണ്ടും ഉയർന്നുവന്നത്.

ബംഗ്ലാദേശിൽ നിന്നുമുള്ള കുടിയേറ്റക്കാർ കാരണം ത്രിപുര സ്വദേശികളുടെ എണ്ണം കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ അസം പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച ബിജെപി നേതൃത്വം പോലും പ്രദ്യുതിന്റെ ഈ വാദം അംഗീകരിച്ചില്ല.
റിറ്റ് ഹർജിയിൽ നിന്നും പിന്മാറാൻ എഐസിസി നേരത്തെ പ്രദ്യുതിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രദ്യുതി ഹർജിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രദ്യുതിനോട് കോൺഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.

പ്രദ്യുതി ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top