‘പൂവ് വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുത്’; രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമർശിച്ച് നടൻ വിജയ്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമർശിച്ച് നടൻ വിജയ്. താരത്തിന്റെ ബിഗിൽ എന്ന പുതു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിമർശനം.

ശ്രീ സായ്‌റാം എഞ്ചിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ ‘വെരിത്തനം’ എന്ന ഗാനത്തിലെ വരികൾ പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചെന്നൈയിൽ ഫഌക്‌സ് ബോർഡ് തലയിൽ വീണ് മരിച്ച ടെക്കി സുരഭിയുടെ വിഷയം പറഞ്ഞുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. വിഷയത്തിൽ തന്റെ ചിത്രത്തിന് ഫഌക്‌സ് ബോർഡ് പരസ്യങ്ങൾ വേണ്ടെന്ന് വിജയ് നിലപാടെടുത്തിരുന്നു.

ഇതിന് ശേഷമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് വിജയ് മാസ് പ്രസംഗം നടത്തിയത്. പൂവ് വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു.

അജിത്-വിജയ് ഫാൻസ് തമ്മിലുള്ള പോരും വിജയ് പ്രസംഗത്തിൽ സൂചിപ്പിച്ചു. ആക്രമണത്തിലേക്കും വ്യക്തിഹത്യയിലേക്കും നീളുന്ന ഫാൻ തർക്കങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് താരം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top