ആജ് ജാനേ കി സിദ് നാ കരോയുടെ മനോഹരമായ കവർ വേർഷനുമായി മലയാളികള്‍
ആജ് ജാനേ, മോഹ് മോഹ് എന്നീ ഗാനങ്ങളുടെ ഹൃദയഹാരിയായ റീപ്രൈസ് കവർ വേർഷനുമായി മലയാളി യുവാക്കൾ. പ്രസാദ് പി, വിഷ്ണു ഉദയൻ, വിഷ്ണു ലാൽ, സിയ വിൻസെന്റ് എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
കവർ വേർഷൻ്റെ സംവിധാനം വിഷ്ണു ഉദയനാണ് നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ലാൽ, സിയ വിൻസൻ്റ് എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. ആലപ്പുഴ ബീച്ചും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ. ഛായാഗ്രഹണം ദെലിഷ് ദാം, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, ആർട്ട് ഹരിൻ കൈരളി എന്നിവരും നിർവ്വഹിച്ചിരുന്നു.
ബാദൽ ഓർ ബിജ്‌ലി എന്ന പാകിസ്താനി ചിത്രത്തിൽ (1973) ഫയാസ് ഹാഷ്മി സംഗീതസംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ ഇന്നും കേൾവിക്കാർക്ക് ഹരമാണ്. ദം ലഗാ കെ ഹൈഷ (2015) എന്ന ചിത്രത്തിലെ പാട്ടാണ് ‘ഏ മോഹ് മോഹ്’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here