കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന്‌ എപിഎം മുഹമ്മദ് ഹനീഷിനെയും ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന്‌ വിആർ രേണുരാജിനെയും മാറ്റി

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും എപിഎം മുഹമ്മദ് ഹനീഷിനെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ അൽകേഷ്‌കുമാർ ശർമ്മയെ കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദേവികുളം സബ് കളക്ടറായിരുന്ന വിആർ രേണു രാജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായ എപിഎം മുഹമ്മദ് ഹനീഷിനെ തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറിയായിട്ടാണ് നിയമിച്ചത്. നികുതി വകുപ്പിലെ എക്സൈസ് വിഭാഗം സെക്രട്ടറി, ചേരമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ കൂടി അദ്ദേഹം വഹിക്കും. കേന്ദ്ര ഡെപ്യുട്ടേഷൻ കഴിഞ്ഞെത്തിയ അൽകേഷ് കുമാർ ശർമ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി. ഇതിനു പുറമേ  കൊച്ചി സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. വ്യവസായ വകുപ്പിലെ കൊച്ചി-ബെംഗളൂരു ഇൻഡസ്ട്രീയൽ കോറിഡോറിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

ദേവികുളം സബ്കളക്ടർ വിആർ രേണുരാജ്, ഒറ്റപ്പാലം സബ്കളക്ടർ ജെറോമിക് ജോർജ്ജ് എന്നിവരെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിമാരായും ആലപ്പുഴ സബ്കളക്ടർ വിആർകെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു. കെടിഡിസി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവർ വഹിക്കും. കോഴിക്കോട് സബ് കളക്ടർ വി വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ലീഗൽ മെട്രോളജി കൺട്രോളർ ഡോ. പി സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കെടി വർഗീസ് പണിക്കർ ലീഗൽ മെട്രോളജി കൺട്രോളറായും നവജോത് ഖോസയെ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ
മാനേജിംഗ് ഡയറക്ടറായും നിയമിക്കാൻ തീരുമാനമായി. ജോഷി മൃൺമയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായും തിരുവനന്തപുരം സബ് കെ ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് വകുപ്പ് ജോയിന്റ് കമ്മീഷണറായും നിയമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top