Advertisement

മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു; കാട്ടാനയെ മയക്കുവെടി വെക്കും: കളക്ടർ രേണുരാജ്

February 2, 2024
Google News 1 minute Read

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടർ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടർ അറിയിച്ചു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടും. മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു. 6 മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു.

ജനങ്ങൾ ജാഗ്രത പാലിക്കണം. മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ തിരിച്ചയക്കേണ്ടത് സാഹസികമായ ജോലിയെന്നും. ജനവാസ മേഖലയിൽ വെച്ച് മയക്ക് വെടിവെക്കാൻ കഴിയില്ലെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Story Highlights: wild elephant mananthavadi curfew announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here