കോന്നിയിൽ സിപിഐഎം സ്ഥാനാർത്ഥിയായി ജനീഷ് കുമാർ

കോന്നിയിൽ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നത് ജനീഷ് കുമാർ.

കോന്നി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയ തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു.

Read Also : മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർത്ഥി

കെയു ജനീഷ് കുമാർ, സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എംഎസ് രാജേന്ദ്രൻ എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നത്.

Read Also : മേയർ ‘ബ്രോ’ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി

ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ വികെ പ്രശാന്തും, മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവുമാണ് സ്ഥാനാർത്ഥികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top