തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം; അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം. അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. മൃണാൾ (23), മഹേഷ് (23) എന്നിവർക്ക് നേരയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു.

ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചുതെങ് പൊലീസ് സ്റ്റേഷന് സമീപം കേട്ട്പുരയ്ക്കടുത്തുവച്ചായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്.

പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top