വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.
സർക്കാർ സംവിധാനങ്ങളും യല്ലോഅലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിനടുത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെ ശക്തി കുറയുകയാണ്. അതിനാൽ നാളത്തോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.അതേസമയംഅറബിക്കടലിൽ രൂപം കൊണ്ട ഹികാ അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒമാൻ തീരത്തിന്പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here