കുവൈറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു

കുവൈറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. അടുത്ത മാസം മുതലാണ് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരിക.
കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളിലെ സേവന വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും , നടപടിക്രമങ്ങൾക്ക് പേപ്പർ വർക്കുകൾ ഒഴിവാക്കുന്നതിനുമായുള്ള ഇ-ഗവൺമെന്റ് സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് സംവിധാനം വഴി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണു ഇതെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഈ സേവനം 3 ദശലക്ഷത്തിൽ അധികം പേർക്ക് പ്രയോജനപ്പെടും. ആഭ്യന്തര മന്ത്രാലയത്തിലെ വിവര സാങ്കേതിക വിഭാഗത്തിന്റെ സഹായത്താലാണു പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസികളുടെ ഭാര്യ , കുട്ടികൾ എന്നിവരുടെ താമസരേഖ പുതുക്കുന്നതിനും അടുത്ത ഘട്ടത്തിൽ സൗകര്യം ഏർപ്പെടുത്തും. വിദേശികളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ മുതലായവരുടെ സന്ദർശക വിസക്ക് അപേക്ഷിക്കുന്നതിനും പുതിയ സംവിധാനം വഴി സാധിക്കും. അതേസമയം, പുതുതായി രാജ്യത്ത് എത്തുന്നവരുടെ താമസ രേഖ സ്റ്റാമ്പിംഗ് രാജ്യത്തെ താമസകാര്യവകുപ്പുകളിലൂടെ തന്നെ ആയിരിക്കും ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here