തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിഴിഞ്ഞം ആഴാകുളത്ത് വൈകിട്ട് 7.30 ഓടെയാണ് സംഭവം.

ആഴാകുളം തൊഴിച്ചൽ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൊഴിച്ചൽ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top