കൊൽക്കത്ത ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി

കൊൽക്കത്ത ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. സെപ്തംബർ 30 ന് കോടതിയുടെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ഹർദർഷൻ സിംഗ് നാഗ്പാൽ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. താനും മകനും കോടതിയിൽ സ്‌ഫോടനം നടത്തുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയിരിക്കുന്നത്.

കോടതി വളപ്പിൽ സ്‌ഫോടനം നടക്കുമെന്ന ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചു. സെപ്തംബർ 25നാണ് കൊൽക്കത്ത ഹൈക്കോടതി രജിസ്ട്രാർ ജനറൽ രബീന്ത്രനാഥ് സാമന്താജിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത് ലഭിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിനെ വിവരം അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനും കത്ത് അയച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top