കെഎം മാണിയുടെ വീടിന് മുമ്പിൽ സംഘർഷം; കയ്യാങ്കളി

അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വീടിന് മുന്നിൽ സംഘർഷം. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ മുന്നേറ്റത്തിൽ മാണിയുടെ വസതിക്ക് മുന്നിൽ ഇടത് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്.

കെഎം മാണിയുടെ വീടിന് മുന്നിലെ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരളാ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കേരള കോൺഗ്രസുകാർ റോഡിലിറങ്ങി ജാഥ തടയുന്നുണ്ട്. അസഭ്യ വർഷവുമായി ജോസ് കെ മാണി പക്ഷം വന്നതോടെയാണ് ആഹ്ലാദ പ്രകടനം സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയത്.

അതേസമയം, പാലായുടെ വിവദ പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനം ആരംഭിച്ച് കഴിഞ്ഞു. പാലായിലെ ഇടത് പക്ഷ ഗ്രൂപ്പുകളിൽ നന്ദി അറിയിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ പോസ്റ്റുകൾ വന്ന് തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top