ഐഎൻഎക്‌സ് മീഡിയ കേസ്; ഇന്ദ്രാണി മുഖർജിയും പി ചിദംബരവും കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ

ഐഎൻഎക്‌സ് മീഡിയ മേധാവി ഇന്ദ്രാണി മുഖർജിയും പി. ചിദംബരവും കൂടിക്കാഴ്ച നടത്തിയതിന് തെളിവുള്ളതായി സിബിഐ ഡൽഹി ഹൈക്കോടതിയിൽ.

Read More: ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിബിഐയ്ക്ക് നോട്ടിസ്

ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൂടിക്കാഴ്ചയുടെ ചില രേഖകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, സിബിഐയുടെ പക്കൽ നിർണായക തെളിവുകളുണ്ടെന്നും ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങളെ ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ നിഷേധിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More