ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിബിഐയ്ക്ക് നോട്ടിസ്

ഐ.എൻ.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിബിഐയ്ക്ക് നോട്ടിസ്. ഈ മാസം ഇരുപത്തിമൂന്നിനകം സിബിഐ മറുപടി നൽകണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. രാഷ്ട്രീയ പകപോക്കലിന് ഇരയാണെന്നും സിബിഐ കേന്ദ്രസർക്കാരിന് വേണ്ടി കള്ളകേസ് എടുത്തെന്നുമാണ് ചിദംബരത്തിന്റെ വാദം. ഈമാസം പത്തൊൻപത് വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി.
അതേസമയം, ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ഇന്നലെയാണ് ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചത്. സിബിഐ കസ്റ്റഡിയിൽ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തിരുന്നു.
ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here