Advertisement

ഷീന ബോറ വധക്കേസ്; ആറര വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജി ജാമ്യത്തിലിറങ്ങി

May 20, 2022
Google News 2 minutes Read
indrani mukherjee got bail from supreme court

ഷീന ബോറ കൊലപാതക കേസില്‍ ജാമ്യം ലഭിച്ച ഇന്ദ്രാണി മുഖര്‍ജി ജയിലില്‍ നിന്നും പുറത്തിറങ്ങി. കഴിഞ്ഞ ആറര വര്‍ഷമായി വിചാരണ തടവുകാരിയായി ജയിലില്‍ കഴിയുകയായിരുന്നു ഇന്ദ്രാണി. ഇന്ന് വൈകീട്ടാണ് ഇന്ദ്രാണി ബൈക്കുല ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വിചാരണ ഉടന്‍ അവസാനിക്കില്ലെന്നു നിരീക്ഷിച്ച സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചത്..

അന്‍പത് ശതമാനം പ്രോസിക്യൂഷന്‍ സാക്ഷികളെ ഒഴിവാക്കിയാല്‍ പോലും വിചാരണ ഉടന്‍ അവസാനിക്കില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2012ല്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് ഇന്ദ്രാണി മുഖര്‍ജി അടക്കം പ്രതികള്‍ക്കെതിരെയുള്ള കുറ്റം.

Read Also: ഗ്യാൻവാപി മസ്ജിദ് കേസ്; മൂന്ന് നിർദ്ദേശങ്ങളായി സുപ്രിംകോടതി

മകൾ ഷീന ബോറയുടെ രഹസ്യബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2021 നവംബറില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Story Highlights: indrani mukherjee got bail from supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here