ഫ്രൈഡേ ഫിലിംസിൽ നിന്ന് 3ഡി ചിത്രം; കത്തനാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫ്രൈഡേ ഫിലിംസിൽ നിന്ന് 3ഡി ചിത്രം പുറത്തുവരുന്നു. കത്തനാർ എന്നാണ് ചിത്രത്തിന്റെ പേര്. കടമറ്റത്ത് കത്തനാരുടെ കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ആർ രാമാനന്ദാണ് തിരക്കഥ.

Read Also : എഞ്ചിനിയറിങ് കോളജിന്റെ കഥയുമായി ‘അലി’

ഫിലിപ്പ്‌സ് ആന്റ് മങ്കിപ്പെൻ, ആട് 2 തുടങ്ങി ജയസൂര്യ-വിജയ് ബാബു, കൂട്ടുകെട്ടിലെത്തിയ മിക്ക ചിത്രങ്ങളും ജനപ്രീതി നേടുകയും ബോക്‌സ് ഓഫീസിൽ വൻ വിജയം കൈവരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. 3 ഡി ദൃശ്യമികവോടെ ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തും. 2 ഡിയിലും ചിത്രം പ്രദർശനത്തിനെത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top