Advertisement

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബർ അവസാനത്തോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി ജി സുധാകരൻ

September 28, 2019
Google News 0 minutes Read

ഒക്ടോബർ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പ്രവൃത്തികളിൽ അലംഭാവം വരുത്തുന്നവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.

തൃശൂർ പുഴക്കൽ പാലം ഗതാഗത്തിന് തുറന്നു കൊടുത്തു സംസാരിക്കവെയാണ് മന്ത്രിയുടെ താക്കീത്. സംസ്ഥാനത്തെ റോഡുകൾ തർന്നുകിടക്കുമ്പോഴും ഉദ്യോഗസ്ഥർ നടപടികൾ എടുക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി തൃശൂർ കുതിരാൻ പാതയുടെ വിഷയത്തിൽ സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും പറഞ്ഞു.

ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയ പുഴക്കൽ പാലം തുറന്നു കൊടുത്തതോടെ തൃശൂർ കുന്നംകുളം റൂട്ടിൽ നാളുകൾ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here