ആലുവയിൽ ഫ്ളാറ്റിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ആലുവ ഫ്ളാറ്റിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി സതീഷ്, ടിയു മോനിഷ എന്നിവരുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു.
ശിവരാത്രി മണപ്പുറത്തിന് സമീപം അക്കാട്ട് ലൈനിലെ ഫ്ളാറ്റിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് മൂന്നാം നിലയിലെ ഫ്ളാറ്റിലെത്തിയ കെട്ടിട ഉടമയായ ഇക്ബാലാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാളുടെ മൃതദേഹത്തിന് മുകളിലാണ് മറ്റൊരാളുടെ മൃതദേഹം കിടന്നിരുന്നത്. കൊലപാതകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ എഡിറ്റിംഗിനായാണ് ഫ്ളാറ്റ് ഇവർ ആവശ്യപ്പെട്ടത്. ഇവരുടെ വാഹനവും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും ഫ്ളാറ്റിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച മോനിഷ വിവാഹിതയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here