കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തരമെന്ന അമിത് ഷാ

കശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്‌റുവിനെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ. വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തമായിരുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മാത്രമല്ല, നെഹ്‌റുവിന്റെ ഈ തീരുമാനം തികച്ചും വ്യക്തി പരമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 630 പ്രദേശങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ സർദാർവല്ലഭായി പട്ടേലിനു കഴിഞ്ഞു. എന്നാൽ, കശ്മീരനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ഒറ്റ ദൗത്യം മാത്രമാണ് നെഹ്‌റുവിന് ഉണ്ടായിരുന്നത്. അത് ചെയ്യാൻ നെഹ്‌റുവിന് കഴിഞ്ഞില്ല. 2019ലാണ് അത് സംഭവിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വളച്ചൊടിക്കപ്പെട്ട ചരിത്രമാണ് ജനങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടത്. തെറ്റിധരിപ്പിക്കപ്പെടുന്നവരുടെ കൈകളിലാണഅ ചരിത്രം എഴുതുന്ന ദൗത്യം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ യാഥാർഥ്യം മറഞ്ഞു കിടന്നു. എന്നാൽ ഇപ്പോൾ അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടാനുള്ള സമയം എത്തിച്ചേർന്നിരിക്കുന്നതായും അമിത് ഷാ പറഞ്ഞു.
370ാം അനുച്ഛേദം റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വിമർശിക്കുന്ന കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും അമിത്ഷാ ശക്തമായ ഭാഷയിൽ എതിർത്തു. കോൺഗ്രസിന്റെ കാലത്ത് ഷെയ്ക് അബ്ദുള്ളയെ 11 വർഷത്തേക്കാണ് ജയിലിലടച്ചത്. എന്നിട്ടാണ് കശ്മീർ വിഷയത്തിൽ രണ്ട് മാസത്തെ നേതാക്കളുടെ ജയിൽ വാസത്തെ വിമർശിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here