Advertisement

അടൂർ പ്രകാശിനെ അനുനയിപ്പിച്ച് കോൺഗ്രസ് നേതൃത്വം

September 30, 2019
Google News 0 minutes Read

കോന്നിയിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അടൂർ പ്രകാശ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കിയ അടൂർ പ്രകാശ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് അനാവശ്യ പരാമർശം നടത്തി അപമാനിച്ചെന്ന് അടൂർ പ്രകാശ് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിരുന്നു. ഇത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് മനസ്സിലാക്കിയ കോൺഗ്രസ് നേതൃത്വം ഇടപെടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here