പത്താം ക്ലാസുകാരി എഴുതിയ കഥ സിനിമയാകുന്നു

കണ്ണൂർ സ്വദേശിനിയായ പത്താം ക്ലാസുകാരി എഴുതിയ കഥ വെള്ളിത്തിരയിലേക്ക്. മയ്യിൽ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവിക എസ് ദേവ് രചിച്ച ‘തിരിച്ചറിവ്’ എന്ന കഥയാണ് ‘വെളുത്ത മധുരം എന്ന പേരിൽ സിനിമയാകുന്നത്.

കലാപ്രവർത്തകൻ ജിജു ഒറപ്പടി കഥ വായിക്കാൻ ഇടയായതോടുകൂടിയാണ് വഴിത്തിരിവുണ്ടായത്.

കഥയുടെ പ്രമേയം ഹയർസെക്കന്ററി സ്‌കൂൾ ജീവിതമാണ്.ദേവികയുടെ പ്രതികരണം ഇങ്ങനെ, ‘കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’

സിനിമ ജിജു തന്നെയാണ് സംവിധാനം ചെയ്യുന്നത്. വൈഖരി ക്രിയേഷൻസാണ് നിർമാണം. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അഭിനന്ദും പ്രധാന വേഷത്തിലെത്തും. തിരക്കഥയും സംഭാഷണവും ജിഎസ് അനിൽ. ശ്രീക്കുട്ടനാണ് ക്യാമറ. സംഗീതസംവിധാനം ഷൈജു പള്ളിക്കുന്ന്. എഡിറ്റിംഗ് ഹരി ജി നായർ.

കയരളം കിളിയത്ത് ബാലൻമാസ്റ്റർ ക്വാട്ടേഴ്‌സിലെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ ഷീബയുടെയും മകളാണ് ദേവിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top