ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രം ‘വൈറസ്’

‘വൈറസ്’ ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. പ്രസിദ്ധ സംവിധായകൻ കേതൻ മേത്തയിൽ നിന്ന് ആഷിഖ് അബുവും, മുഹ്‌സിനും, ഷറഫും സുഹാസും ചേർന്ന് അവാർഡ് സ്വീകരിച്ചു.
‘ഗാവരെ ബൈരെ ആജ്’ എന്ന സിനിമ ഒരുക്കിയ അപർണ സെന്നും ‘ബുൾബുൾ കാൻ സിംഗ്’ സംവിധായിക റിമ ദാസും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച അഭിനേത്രി തിലോത്തമ ഷോം ആണ്. മികച്ച നടൻ ബാലതാരമായ നഗവിശാൽ. മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ‘വിഡോസ് ഓഫ് വൃന്ദാവൻ’ നേടി.
മുംബൈയിൽ ആണ് ജഗരൻ ഫിലിം ഫെസ്റ്റിവൽ പത്താം എഡിഷൻ നടന്നത്. ഖാദർ ഖാൻ, വീരു ദേവഗൺ, ഗിരീഷ് കർണാഡ് എന്നിവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചായിരുന്നു തുടക്കം.
ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മികച്ച കോമഡി സീരീസ് ആയി ‘ലിറ്റിൽ തിങ്‌സ് സീസൺ 2 ‘, ‘ഡ്രാമ സീരീസ്’ ആയി ‘മെയ്ഡ് ഇൻ ഇൻ ഹെവൻ’ എന്നിവ തിരഞ്ഞെടുത്തു. സംഗീത സംവിധാനത്തിനും തിരക്കഥക്കും ‘ഗലി ബോയ്’ അവാർഡ് നേടി.
നിപ ബാധ പ്രമേയമായി എടുത്ത വൈറസ് നിർമിച്ചത് റിമ കല്ലിങ്കൽ ആണ്. പാർവതി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, ആസിഫലി തുടങ്ങി വൻ താരനിരതന്നെ ഉണ്ടായിരുന്നു സിനിമയിൽ. മുഹ്സിൻ പരാരി, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിൽ ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here