ചിന്മയാനന്ദിന്റെയും പെൺകുട്ടിയുടെയും ജാമ്യാപേക്ഷകൾ തള്ളി

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് ചിന്മയാനന്ദിൻ്റെയും പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും ജാമ്യാപേക്ഷകൾ കോടതി തള്ളി. യുപിയിലെ ജില്ലാ കോടതിയാണ് ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയത്. ചിന്മയാനന്ദില്നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പരാതിക്കാരിയായ 23 വയസ്സുകാരിയെ അറസ്റ്റ് ചെയ്തത്.
സെപ്തംബർ 20ന് അറസ്റ്റിലായ ചിന്മയാനന്ദ് ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്. ഇയാൾക്ക് കുറഞ്ഞ രക്തസമ്മർദ്ദവും നെഞ്ചു വേദനയുമുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ലൈംഗിക പീഡനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കുറ്റമാണ് പോലീസ് ചിന്മയാനന്ദിനു മേൽ ചുമത്തിയിരുന്നത്.
കഴിഞ്ഞയാഴ്ചയാണ് ചിന്മയാനന്ദിന്റെ പരാതിയില്‍ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ചിന്മയാനന്ദിൽ നിന്ന് 5 കോടി രൂപ തട്ടാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here