യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ ബോളിവുഡ് ഗാനങ്ങൾ പാടുന്ന വീഡിയോ വെെറല്‍ ആവുന്നു

അമേരിക്കയിലും ബോളിവുഡ് പാട്ടുകൾക്ക് ആരാധകരേറെയാണ്. പാട്ടുകൾക്ക് പ്രിയമേറുന്നത് കണ്ട് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരും അടിപൊളി ബോളിവുഡ് ഗാനങ്ങൾ പാടി ട്വിറ്ററിലിട്ടു.

അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ബോളിവുഡ് ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. 1975ലെ അമിതാഭ് ബച്ചൻ നായകനായെത്തിയ ‘യേ ദോസ്തി ഹം നഹിം തോഡേംഗെ…’ എന്ന എവർഗ്രീൻ ഗാനമാണ് അഞ്ചാളും ഒത്തൊരുമിച്ച് പാടിയത്.

എക്കാലത്തെയും സൂപ്പർഹിറ്റ് ആയ ഈ ഗാനം വളരെ മനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്.

ആദ്യമാലപിച്ചത് ഷോലെയിലെ ഗാനമാണെങ്കിലും പിന്നീട് വേറെ ഗാനങ്ങളും ഓരോരുത്തരായി പാടുന്നുണ്ട്.

2013-ലെ സൂപ്പർ ഹിറ്റ് ഗാനം ബത്തമീസ് ദിലും ഇതിലുണ്ട്.

1960ൽ പുറത്തിറങ്ങിയ ‘ദിൽ അപ്‌ന ഓർ പ്രീത് പരായ്’എന്ന ചിത്രത്തിലെ ‘അജീബ് ദാസ്താൻ ഹേ യേ’ എന്ന പാട്ടോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

കഴിഞ്ഞ വർഷം ക്രിസ്മസിന് നൃത്തം ചെയ്യുന്ന വീഡിയോയും എംബസി പുറത്തിറക്കിയിരുന്നു.ഒരു മിനിറ്റ് 19 സെക്കൻഡ് ആയിരുന്നു വീഡിയോയുടെ നീളം. അതും വൈറലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top