താടിയില്ലാത്ത യുവിയെ കളിയാക്കി സാനിയ മിര്‍സ

ക്ലീൻ ഷേവ് ചെയ്ത യുവിയെ കളിയാക്കി ടെന്നീസ് താരം സാനിയ മിർസ. ഏറെ നാളായി കുറ്റിത്താടിയുമായി നടന്ന യുവരാജ് സിംഗ് കഴിഞ്ഞ ദിവസം ക്ലീൻ ഷേവ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. പുതിയ ‘ചിക്‌ന ചമേല ലുക്ക്’! അതോ താടി വീണ്ടും വെക്കണോ’എന്നാണ് ചിത്രത്തിന്
ക്യാപ്ഷൻ നൽകിയിട്ടുള്ളത്.
ആരാധകരെല്ലാം പോസ്റ്റിനോട് പോസിറ്റീവായാണ് പ്രതികരിച്ചിട്ടുള്ളതെങ്കിലും യുവിയുടെ സുഹൃത്തായ സാനിയക്ക് ഈ ലുക്ക് അത്രക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയത് സാനിയയുടെ ചിത്രത്തിന് താഴെയുള്ള കമന്റാണ്.
‘താടിക്കടിയിലെ താടി ഒളിപ്പിക്കാനാണോ ചുണ്ട് ഇങ്ങനെ കൂർപ്പിച്ചു വെച്ചിരിക്കുന്നത്? ആ പഴയ താടി തിരികെ കൊണ്ട് വരൂ’-സാനിയ കുറിച്ചു. ഇതോടെ ഇവരെ പിന്തുണച്ചും ഒരുപാട് ആരാധകർ മറുപടി കൊടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായ യുവരാജ് സിംഗ് രാജ്യന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. ഒരു ലോകകപ്പ് കൂടെ കളിക്കാൻ തനിക്കാവുമായിരുന്നെന്നും എന്നാൽ ബിസിസിഐയുടെയും സെലക്ടർമാരുടെയും ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു പ്രോത്സാഹനവും ലഭിച്ചില്ലെന്നും യുവി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here