Advertisement

ബന്ദിപ്പൂർ ദേശീയപാത വിഷയം; ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്ക് ഒന്നിലധികം പ്രാവശ്യം ഡൽഹിയിൽ എത്തേണ്ടി വന്നത് അപമാനകരമെന്ന് നിതിൻ ഗഡ്കരി

October 1, 2019
Google News 1 minute Read

ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നഗര വികസന സിവിൽ ഏവിയേഷൻ മന്ത്രി ഹർദേവ് പുരി, കേന്ദ്ര വനം വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്രാ സംവിധാനത്തിന് ബദലായി തോൽപ്പെട്ടി- നാഗർ ഹോള പാതയെ ദേശീയപാതയാക്കി മാറ്റാമെന്നുള്ള നിർദേശമാണുള്ളത്. എന്നാൽ, ബദൽ പാതയിലൂടെ 40 കിലോമീറ്റർ അധികമായി യാത്ര ചെയ്യേണ്ടി വരും, മാത്രമല്ല, വനത്തിന്റെ മറ്റൊരു ഭാഗത്ത് കൂടി തന്നെയാണ് ഊ പാതയും കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയപാത വികസനത്തിൽ തുടർ നടപടികൾ വൈകുന്നതിൽ കേന്ദ്രത്തിനോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. ഇതിനെ തുടർന്ന്, ഉത്തരവ് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ മുന്നിൽ വെച്ച് ഉദ്യോഗസ്ഥരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി ശകാരിച്ചു.

സാഗർ മാല പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. കോസ്റ്റൽ അക്കാദമി കണ്ണൂരിൽ തുടങ്ങുന്നത് പരിഗണിക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു.

ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയുടെ 25% കേരളം വഹിക്കാമെന്ന് ധാരണയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്ത് ഇറങ്ങിയിരുന്നില്ല. അന്തിമ ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നായിരുന്നു, മുഖ്യമന്ത്രി വീണ്ടും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടത്. അലംഭാവം വരുത്തിയ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി നിതിൻ ഗഡ്ക്കരി ശാസിച്ചു.

കുതിരാൻ തുരങ്കം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സാഗർ മാല പദ്ധതിയുമായി ബന്ധപ്പെട്ട് പതിനൊന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗഡ്കരി അറിയിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോസ്റ്റൽ അക്കാദമി കണ്ണൂരിൽ തുടങ്ങുന്നത് പരിഗണിക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു.നടപടികൾ വേഗത്തിലാക്കണമെന്നും രാജ്‌നാഥ് സിംഗിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here