Advertisement

ഉത്തരക്കടലാസുകൾ കാണാതാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ‘പ്രിസർവേഷൻ ആൻഡ് റിട്രീവൽ’ സിസ്റ്റവുമായി കാലിക്കറ്റ് സർവകലാശാല

October 2, 2019
Google News 1 minute Read

ഉത്തരക്കടലാസുകൾ കാണാതാകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ നടപടിയുമായി കാലിക്കറ്റ് സർവകലാശാല. ഉത്തരക്കടലാസുകൾ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കുന്നതിനും അതിവേഗം കൈകാര്യം ചെയ്യുന്നതിനുമായി ‘പ്രിസർവേഷൻ ആൻഡ് റിട്രീവൽ സിസ്റ്റം’ എന്ന സാങ്കേതികവിദ്യയാണ് യൂണിവേഴ്‌സിറ്റി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ഒരേ സമയം 25 ലക്ഷം ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉത്തരക്കടലാസുകൾ തരംതിരിച്ച് ബാർകോഡ് നൽകി സൂക്ഷിച്ചാൽ, പിന്നീട് എപ്പോൾ വേണമെങ്കിലും മുൻകൂട്ടി നൽകിയ ക്രമനമ്പർപ്രകാരം ഓൺലൈൻ വഴി ഏത് പേപ്പറും പെട്ടെന്ന് തിരഞ്ഞെടുക്കാം. പൂന യൂണിവേഴ്‌സിറ്റിയിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കാലിക്കറ്റിലും നടപ്പിലാക്കാനുള്ള പ്രവൃത്തികളുടെ അന്തിമഘട്ടത്തിലാണ് അധികൃതർ.

മൂല്യനിർണയ പ്രക്രിയകൾ  കഴിയുന്നത് വരെ യഥാർത്ഥ ഉത്തരക്കടലാസുകൾ തരംതിരിച്ച് സൂക്ഷിക്കാൻ കഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here