Advertisement

കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽ പാലം പൊളിച്ച് മാറ്റാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും

October 2, 2019
Google News 0 minutes Read

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽ പാലം പൊളിച്ച് മാറ്റാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. പാലം ഭാഗികമായി തകർന്ന് അപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് എത്രയും വേഗം പൊളിച്ച് മാറ്റാൻ കളക്ടർ ഉത്തരവിട്ടത്.

ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയ 13 അംഗ സംഘം ഇന്നലെ രാത്രിയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന്, ഇന്നലെ രാത്രി തന്നെ പാലം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും കടലിലെ വേലികയറ്റം കാരണം നടപടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹായാത്തോടെയാകും പാലം പൊളിച്ച് മാറ്റുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here