മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഐഎസ്ആർഒയിലെ മലയാളിയായ ശാസ്ത്രജ്ഞൻ എസ് സുരേഷിനെ(56)യാണ് ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമീർപേട്ടിലെ അന്നപൂർണ അപാർട്‌മെന്റ്‌സിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.ഹൈദരാബാദിലെ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു.

ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലുള്ള ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലിസിൽ വിവരമറിയിച്ചു. അവർ വാതിൽ കുത്തി തുറന്നപ്പോളാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സംഭവസ്ഥലത്ത് നിന്ന് പ്രതിയെ പറ്റി സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലാണ്. 2005ൽ ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയാണ് പോയത്. മകൻ അമേരിക്കയിലും മകൾ ഡൽഹിയിലുമാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More