Advertisement

ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരത് ഡൽഹി-കത്ര റൂട്ടിൽ സർവീസ് ആരംഭിച്ചു

October 3, 2019
Google News 1 minute Read

ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരത് ഡൽഹി-കത്ര റൂട്ടിൽ സർവീസ് ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച തീവണ്ടിയാണ് വന്ദേ ഭാരത് എക്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് തീവണ്ടിക്കുള്ളത്.

ഡൽഹി -കത്ര റൂട്ടിൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും സർവീസ് നടത്തുക. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. സർവീസ് വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കും. ഗാന്ധിജിയുടെ സ്വദേശി എന്ന ആശയത്തിലാണ് പൂർണമായും വന്ദേഭാരത് എക്പ്രസ് ഇന്ത്യയിൽ നിർമിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിനെ വികസത്തിന്റെ കാര്യത്തിന്റെ മുൻപിൽ എത്തിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മറ്റന്നാൾ മുതൽ ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here