ഉപതെരഞ്ഞെടുപ്പിലും ശബരിമല സജീവ ചർച്ചാ വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ

ഉപതെരഞ്ഞെടുപ്പിലും ശബരിമല സജീവ ചർച്ചാ വിഷയമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കാപട്യം നിറഞ്ഞതാണ്.
ശബരിമല വിഷയത്തിൽ നിയമസഭയിൽ ഒരു പ്രമേയം പോലും ഇതു വരെ കൊണ്ടുവരാൻ തയാറാകാത്ത ചെന്നിത്തല പുറത്ത് വന്ന് ഇങ്ങനെ പറയുന്നത് അയ്യപ്പഭക്തരെ പ്രീണിപ്പിക്കാൻ വേണ്ടിയെന്ന് കുമ്മനം പറഞ്ഞു.
വട്ടിയൂർക്കാവിൽ വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയത് കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കാൻ വേണ്ടിയാണെന്നും പ്രതിയോഗിയെ വെട്ടാനാണ് കടകംപള്ളി സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖൻ ആരോപിച്ചു. കടകംപള്ളി നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ഹീനമായ നീക്കമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here