Advertisement

വംശീയാധിക്ഷേപം; ബെർണാഡോ സിൽവയ്ക്കെതിരെ നടപടിക്കൊരുങ്ങി ഫുട്ബോൾ അസോസിയേഷൻ

October 3, 2019
Google News 0 minutes Read

സഹതാരം ബെഞ്ചമിൻ മെൻഡിയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയ്ക്കെതിരെ നടപടിക്കൊരുങ്ങി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഒക്ടോബർ ഒമ്പതിനു മുൻപ് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് ഫുട്ബോൾ അസോസിയേഷൻ സിൽവയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിക്കാവുന്ന കുറ്റമാണ് സിൽവ ചെയ്തത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സിൽവയെ വിലക്കും. വംശീയാധിക്ഷേപം ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നുമാണ് ഫുട്ബോൾ അസോസിയേഷൻ്റെ നിലപാട്. ഇക്കാര്യത്തില്‍ താരത്തിനു നോട്ടീസ് അയച്ചു കഴിഞ്ഞു.

സെപ്റ്റംബര്‍ 22 നായിരുന്നു സംഭവം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മെൻഡിയെ അധിക്ഷേപിച്ച് സിൽവ ട്വീറ്റ് ചെയ്തത്. ഒരു ചോക്കളേറ്റ് ബ്രാൻഡിനെ പരസ്യത്തിലെ ചിത്രത്തോട് മെൻഡിയെ ഉപമിച്ചു കൊണ്ടായിരുന്നു സിൽവയുടെ ട്വീറ്റ്. മെൻഡി ട്വീറ്റിന് ലാഫിംഗ് ഇമോജി ഇട്ട് കൂളാക്കാൻ ശ്രമിച്ചെങ്കിലും ട്വിറ്റർ ലോകം വിട്ടില്ല. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് മെൻഡി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here