അഗർവാളിനും സെഞ്ചുറി; ഓപ്പണിംഗ് കൂട്ടുകെട്ടിൽ റെക്കോർഡ്

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ രോഹിത് ശർമ്മയ്ക്ക് പിന്നാലെ മായങ്ക് അഗർവാളിനും സെഞ്ചുറി. 204 പന്തുകൾ നേരിട്ടാണ് അഗർവാൾ ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്.
Read Also: സെഞ്ചൂറിയൻ ഹിറ്റ്മാൻ; ഇന്ത്യ കുതിക്കുന്നു
ഇരുവരും സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്താനും രോഹിത്-മായങ്ക് സഖ്യത്തിനു സാധിച്ചു. വീരേന്ദർ സെവാഗ്-ഗൗതം ഗംഭീർ സഖ്യം 15 വർഷം മുൻപ് സ്ഥാപിച്ച റെക്കോർഡാണ് ഇവർ മറികടന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ തന്നെ 2004ൽ കാൺപൂരിലായിരുന്നു ഇവരുടെ നേട്ടം. ആദ്യ വിക്കറ്റിൽ 218 റൺസ് കൂട്ടിച്ചേർത്ത ഇവരെയാണ് മായങ്ക്-രോഹിത് സഖ്യം മറികടന്നത്.
Read Also: ഒറ്റക്ക് സംസാരിക്കുന്ന ധവാൻ; വീഡിയോ പകർത്തി പണി കൊടുത്ത് രോഹിത്
ഇപ്പോൾ ഇരുവരും ചേർന്ന കൂട്ടുകെട്ട് 259 റൺസിലെത്തിയിട്ടുണ്ട്. രോഹിത് 148 റൺസുമായും മായങ്ക് 108 റൺസുമായും പുറത്താവാതെ നിൽക്കുന്നു.
ഇന്നലെ മഴയെത്തുടർന്ന് കളി നേരത്തെ അവസാനിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയിലായിരുന്നു. 115 റൺസെടുത്ത രോഹിതും 84 റൺസ് നേടിയ മായങ്ക് അഗർവാളും പുറത്താവാതെ നിൽക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here