മടക്കാവുന്ന സാംസംഗ് ഗ്യാലക്‌സി ഫോൾഡ് ഇന്ത്യയിൽ വിൽപനക്ക്: വില ഒന്നര ലക്ഷം

ലോകത്തിലെ ആദ്യ മടക്കാവുന്ന ഫോണുകളിൽ ഒന്നായ സാംസംഗ് ഗ്യാലക്‌സി ഫോൾഡ് ഇന്ത്യയിൽ വിൽപനക്ക്. 1,64,999 രൂപയാണ് വില.
എന്നാൽ ആ വിലക്ക് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ഇന്ത്യയിലുണ്ടെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഫോണിന്റെ വിൽപ്പന ആദ്യം റിവ്യൂവിന് കൊടുത്ത കൊടുത്ത മേഡലുകൾക്ക് ചുളിവ് വീണതിനാൽ മാറ്റി വെച്ചിരിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ ആ പ്രശ്‌നം പരിഹരിച്ചുവന്നാണ് കമ്പനി പറയുന്നത്.
ഫോൺ രണ്ട് ലക്ഷം തവണ പ്രശ്‌നമില്ലാതെ തുറക്കുകയും അടക്കുകയും ചെയ്യാം. ഒരു ശരാശരി ഉപഭോക്താവ് പ്രതിവര്‍ഷം ഏകദേശം 40,000 തവണ ആയിരിക്കും തുറക്കുകയും അടക്കുകയും ചെയ്യുകന്നാണ് കമ്പനിയുടെ കണ്ടെത്തൽ.
മടങ്ങിയിരിക്കുമ്പോൾ 4.6 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും തുറക്കുമ്പോൾ 7.3 ഇഞ്ചുള്ള പ്രതലവുമായി മാറുമെന്നതാണ് പ്രത്യേകത. സാംസംഗിന്റെ തന്നെ എക്‌സിനോസ് 9825 പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്.
12 ജിബി റാമും 512 ജിബി സ്റ്റോറേജ് ശേഷിയും 4,380 എംഎഎച് ബാറ്ററിയുമുള്ള മോഡലാണ് ഇന്ത്യയിൽ വിൽപനക്കെത്തിയിരിക്കുന്നത്. കോസ്‌മോസ് ബ്ലാക് നിറത്തിൽ വരുന്ന ഫോൺ ഒക്ടോബർ 4 ന് പ്രീ ഓർഡർ ചെയ്യാം. ഒക്ടോബർ 20ന് വിപണിയിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here