നാല് ദിവസത്തെ സന്ദർശനത്തിനായി ഷെയ്ക്ക് ഹസീന ഇന്ന് ഇന്ത്യയിലെത്തും

നാല് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഇന്ന് ഇന്ത്യയിലേക്ക് എത്തും. ഉഭയകക്ഷി വിഷയങ്ങളിൽ ഈ മാസം അഞ്ചിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടികാഴ്ച നടത്തും.

വ്യാപാര വാണിജ്യ കരാറുകളിൽ ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പിടും. ഇന്ന് ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ മുപ്പത്തിമൂന്നാമത് ഇന്ത്യ ഉച്ചകോടിയിലും ഷെയ്ക്ക് ഹസീന മുഖ്യ അതിഥിയായി പങ്കെടുക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ കണ്ടെത്തുക, ദക്ഷിണേഷ്യയെ ശക്തിപ്പെടുത്തുക, ലോകത്തെ സ്വാധീനിക്കുക എന്നതാണ് ഉച്ചകോടിയിലെ മുദ്രവാക്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More