പാകിസ്താനിൽ പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്

പാകിസ്താനിൽ പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ.  രാജ്യത്തെ വ്യവസായികളുമായി സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങൾ അഭ്യൂഹങ്ങളുമായി രംഗത്തെത്തിയത്. അതേസമയം അട്ടിമറി റിപ്പോർട്ടുകൾ പാക് സൈന്യം തള്ളി.

കറാച്ചിയിലെയും റാവൽപിണ്ടിയിലെയും സൈനിക ആസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒഴിവാക്കിയാണ് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതാണ് അഭ്യൂഹങ്ങൾക്ക് ആധാരം.

കരസേനയിലെ 111 ബ്രിഗേഡിലെ സൈനികരോട് അവധി റദ്ദാക്കി തിരികെ പ്രവേശിക്കാൻ ഉത്തരവിട്ടതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. പാക് പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുടെ ഔദ്യോഗിക വസതികളുടെ സുരക്ഷാച്ചുമതല വഹിക്കുന്നതും 111 ബ്രിഗേഡ് സൈനികരാണ്. 1958, 1969, 1977, 1999 എന്നീ വർഷങ്ങളിൽ പാകിസ്താനിൽ നടന്ന പട്ടാള അട്ടിമറികളിൽ രണ്ടെണ്ണത്തിലും 111 ബ്രിഗേഡ് സൈനികർ നിർണായക പങ്കുവഹിച്ചിരുന്നു.

പാകിസ്താനിൽ സൈന്യത്തിന്റെ പൂർണ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയതെങ്കിലും കശ്മീർ വിഷയത്തിൽ അയഞ്ഞ നിലപാട് സ്വീകരിക്കുന്നതിനെത്തുടർന്ന് സൈന്യത്തിന് സർക്കാരിനോട് കടുത്ത അതൃപ്തി നിലനിൽക്കുന്നെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം അട്ടിമറി റിപ്പോർട്ടുകൾ പാക് സൈന്യം തള്ളി. ആഭ്യന്തര സുരക്ഷ വർധിപ്പിച്ചതും രാജ്യത്തെ വ്യവസായ സൗഹൃദമാക്കിയതുമുൾപ്പെടെയുള്ള വിഷയങ്ങളാണ് വ്യവസായികളുമായി സൈനിക മേധാവി ചർച്ച ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More