Advertisement

അഞ്ചാം അങ്കത്തിലും ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

October 4, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന അഞ്ചാം മത്സരത്തിലും ജയിച്ചതോടെയാണ് ആറു മത്സരങ്ങളടങ്ങിയ പരമ്പര 3-0 എന്ന സ്കോറിന് ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. 18ആം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ജയം കുറിച്ചു. നേരത്തെ, ആറു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങിയിരുന്നു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹർമൻപ്രീതിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ വനിതകളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയെ ക്രീസിൽ കെട്ടിയിട്ട ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തി. ആറു ബാറ്റർമാർ ഇരട്ട അക്കം കടന്നെങ്കിലും ഒരാൾക്കും വലിയ ഇന്നിംഗ്സ് കളിക്കാനായില്ല.

ലിസൽ ലീ (16), സുൻ ലുസ് (7), ലോറ വോൾവാർട്ട് (17), നദിൻ ഡി ക്ലർക്ക് (11), മിന്യോൺ ഡുപ്രീസ് (10), ലാറ ഗൂഡൽ (15), ആൻ ബോഷ് (11) എന്നിവരെല്ലാം നന്നായി തുടങ്ങിയെങ്കിലും സ്കോർ ഉയർത്താനായില്ല. ഇവരിൽ ആൻ മാത്രമാണ് നൂറിനു മുകളിൽ പ്രഹരശേഷി കാത്തു സൂക്ഷിച്ചത്. ഇന്ത്യക്കായി രാധ യാദവ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ രണ്ട് വിക്കറ്റുകളും ശിഖ പാണ്ഡേ, പൂനം യാദവ്, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യക്കു വേണ്ടി തിളങ്ങിയത്. 34 റൺസെടുത്ത് പുറത്താവാതെ നിന്ന ഹർമനു പുറമെ ദീപ്തി ശർമ്മ (16), ഷഫലി വർമ്മ (14) എന്നിവരും തിളങ്ങി. സ്മൃതി മന്ദനയും ജമീമ റോഡ്രിഗസും 7 വീതം റൺസെടുത്ത് പുറത്തായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here