Advertisement

മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; ഇനി അവശേഷിക്കുന്നത് 83 കുടുംബങ്ങൾ മാത്രം;

October 4, 2019
Google News 0 minutes Read

മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്നുമായി ഇനി ഒഴിയാൻ ശേഷിക്കുന്നത് 83 കുടുംബങ്ങൾ മാത്രം. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്‌ളാറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടർ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.

സാധനങ്ങൾ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചു.

അതേസമയം, സാധനങ്ങൾ നീക്കുന്നതിന് ഫ്‌ളാറ്റ് ഉടമകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഇന്നും തുടരും. സാധനങ്ങൾ നീക്കം ചെയ്യാൻ ഓരോ ഫ്‌ളാറ്റുകളിലും 20 വളണ്ടിയർമാരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്കായി പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. ഫ്‌ളാറ്റുടമകളുടെ പുനരധിവാസത്തിന് മരട് നഗരസഭയ്ക്ക് സർക്കാർ ഒരുകോടി രൂപ അനുവദിച്ചു. ഒഴിപ്പിക്കലിനും സുരക്ഷ ഒരുക്കലിനുമായി തുക വിനിയോഗിക്കാം. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള വിധിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജി ഫയലിൽ സ്വീകരിക്കണമെന്നും അടിയന്തരമായി പരിഗണിക്കണമെന്നും നാഷണൽ ലോയേഴ്‌സ് ക്യാംപയിൻ സുപ്രിംകോടതിയിൽ ഇന്ന് ആവശ്യപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here