ഗൂഗിൾ നിർമിത ബുദ്ധി മലയാളം പഠിക്കുന്നു

നിർമിത ബുദ്ധിയെ(എഐ) സ്പീച് റെകഗ്നിഷൻ പരിശീലിപ്പിക്കാൻ ഗൂഗിൾ തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും. തൽസമയ ബഹുഭാഷാ സംസാരം തിരിച്ചറിയാൻ എഐയെ പഠിപ്പിക്കാൻ ആണ് ഗൂഗിൾ ഭാഷാ വൈവിധ്യമുള്ള ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനായുള്ള ഭാഷകളിലാണ് മലയാളവും ഇടം പിടിച്ചത്.

എൻഡ് ടു എൻഡ് സ്ട്രീമിംഗ് മോഡൽ വഴി പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി തൽസമയ പരിഭാഷ തുടങ്ങിയ സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചേക്കാം. ഗൂഗിള്‍ അസിസ്റ്റന്റ് അടുത്ത ഘട്ടത്തിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുമ്പോൾ അതിൽ മലയാളവും ഉണ്ടായേക്കാവുന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഗൂഗിൾ എഐ ബ്ലോഗിലാണ് ഇന്ത്യൻ ഭാഷകളിൽ നിർമിത ബുദ്ധിക്ക് പരിശീലനം നൽകുന്ന കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നിവയാണ് മറ്റ് ഭാഷകൾ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More