Advertisement

എന്റെ ജോലി അഭിനയമാണ്. ബാക്കി സിനിമ സംസാരിക്കട്ടെ: നയന്‍താര

October 6, 2019
Google News 22 minutes Read

തെന്നിന്ത്യൻ താരറാണി നയൻതാര കുറേ വർഷങ്ങൾക്ക് ശേഷം അഭിമുഖം നൽകിയിരിക്കുകയാണ്, ‘വോഗ് ഇന്ത്യ’ക്കാണ് നയൻസ് അഭിമുഖം നൽകിയിരിക്കുന്നത്. സാധാരണ അഭിമുഖങ്ങളിൽ നിന്നും പ്രമോഷനുകളിൽ നിന്നും അവർ വിട്ടുനിൽക്കാറാണ് പതിവ്.മാസികയുടെ ഒക്ടോബർ മാസികയുടെ കവർ പേജിൽ ദുൽഖറിനും മഹേഷ് ബാബുവിനുമെപ്പം നയൻതാരയുമുണ്ട്.

തന്റെ നിലപാടുകൾ തുറന്ന് പറയുന്നുണ്ട് നയൻസ് അഭിമുഖത്തിൽ. ‘ഞാൻ കേന്ദ്രകഥാപാത്രമാവുന്ന സിനിമകളിൽ തീരുമാനങ്ങൾ എന്റെതാണ്. ചിലർ സംവിധായകർ കാമുകൻമാരെയും ഭർത്താക്കന്മാരെയും കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോ എന്നാണ് ഞാനപ്പോൾ ചോദിക്കാറുള്ളത്.’

‘ജയത്തിൽ മതിമറക്കുന്ന ആളല്ല താൻ, എന്നാൽ നല്ല സിനിമ പ്രേക്ഷകന് നൽകാൻ കഴിയുമോ എന്ന ഭയം തനിക്ക് ഇപ്പോഴുമുണ്ട്’,സൂപ്പർസ്റ്റാർ പറയുന്നു.

പുരുഷാധിപത്യത്തെ കുറിച്ചും പുറയാനുണ്ട് താരത്തിന്, ‘എന്തുകൊണ്ടാണ് എല്ലായിപ്പോഴും പുരുഷന്മാർക്ക് മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? ഇതിന്റെ പ്രശ്‌നമെന്തെന്നാൽ സ്ത്രീകൾ ഇപ്പോഴും കമാൻഡ് ചെയ്യുന്ന റോളിൽ എത്തിയിട്ടില്ലെന്നതാണ്-ഇതാണെനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് പറയാൻ ഇപ്പോളും അവർക്കായിട്ടില്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നിങ്ങളും കേൾക്കണം.’

പൊതു പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നതിനെ പറ്റി നയൻസിന് പറയാനുള്ളത് ഇതാണ്, ‘ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്, ഞാൻ ചിന്തിക്കുന്നത് ലോകം അറിയാൻ ഞാൻ താൽപര്യപ്പെടുന്നില്ല. എന്റെ ജോലി അഭിനയമാണ്. ബാക്കി സിനിമ സംസാരിക്കട്ടെ.’ നയൻസിന്റെ നിലപാടുകൾ വ്യക്തമാണ്.

സെയ്‌റാ നരസിംഹ റെഡ്ഡിയാണ് അവസാനമിറങ്ങിയ നയൻതാര ചിത്രം. അണിയറയിൽ ഒരുങ്ങുന്നത് ദർബാറും ബിഗിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here